ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്കാ​രം സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മാ​യ ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്കാ​രം സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്. അ​ഞ്ചു ​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​ പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. എം.​ടി. അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പു​ര​സ്കാ​രം നി​ര്‍​ണ​യി​ച്ച​ത്.

മാധവി, ഗീത, രംഭ, മനോജ് കെ. ജയൻ, മേഘനാഥൻ, ലക്ഷ്മി കൃഷ്ണമൂർത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരൻ ആയിരുന്നു. അദ്ദേഹം സിനിമാപ്രവർത്തനം തുടങ്ങിയിട്ട് 2017ൽ 50 വർഷമായി. മലയാള സിനിമാ ചരിത്രത്തിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ വരുന്ന ഹരിഹരനാണ് ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയത്. ഈ സിനിമകള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പഴശ്ശീരാജ, പരിണയം, സര്‍ഗം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങി മലയാള സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ ഒരു കൂട്ടം സിനിമകളുടെയും സംവിധായകനാണ് ഹരിഹരന്‍. പഴശ്ശീരാജ, പരിണയം, സര്‍ഗ്ഗം എന്നി സിനിമകള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Top