കൊച്ചി: അന്തരിച്ച പ്രമുഖ സംവിധായകന്‍ ഐ വി ശശിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും.
വൈകിട്ട് ആറ് മണിയോടെ പോരൂര്‍ വൈദ്യുതശ്മശാനത്തിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു ഉച്ചതിരിഞ്ഞ് എത്തിച്ചേരും. അതിനു ശേഷമായിരിയ്ക്കും ചടങ്ങുകള്‍ നടക്കുക.
നടന്‍ മമ്മൂട്ടിയുള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമര്‍പ്പിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. ഇന്നലെ മോഹന്‍ലാലും കമലഹാസനും മുതിര്‍ന്ന അഭിനേത്രി ശാരദയുമുള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഐ വി ശശിയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിയ്ക്കാനെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ശ്വാസ തടസ്സമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് ഐ വി ശശി അന്തരിച്ചത്.
മോഹന്‍ലാല്‍, കമലഹാസന്‍, സംവിധായകരായ ഹരിഹരന്‍, പ്രിയദര്‍ശന്‍ തുടങ്ങി നിരവധിപ്പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.