ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ പുരസ്‌കാരത്തുകയും തിരിച്ചുനല്‍കണമെന്ന് ജയരാജ്

jayaraj

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ പുരസ്‌കാരത്തുകയും തിരിച്ചു നല്‍കണമെന്ന് സംവിധായകന്‍ ജയരാജ്. വലിയ അവസരമാണ് ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ യേശുദാസ് തയാറായില്ല. പുരസ്‌കാരം വാങ്ങുന്നതും വാങ്ങാതിരിക്കുന്നതും അവരവരുടെ കാര്യമാണ്. ഇത്തരം കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ അധികാരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പുരസ്‌കാര വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഒരു വിഭാഗം കലാകാരന്‍മാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കൊപ്പം ജയരാജും യേശുദാസും ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഇരുവരും മാറുകയായിരുന്നു. ഇവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും രാഷ്ട്രപതിയില്‍നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്തു.

Top