വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നതായി വെളിപ്പെടുത്തി പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. മാത്രമല്ല രോഗവ്യാപനം തടയാന്‍ താനും കുടുംബവും വീട്ടില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയാണെന്നും കരണ്‍ ട്വീറ്റ് ചെയ്തു.
കരണിന്റെ ട്വീറ്റ്
വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആണ്. ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോള്‍ തന്നെ അവരെ കെട്ടിടത്തിലെ പ്രത്യേക മുറിയില്‍ ക്വാറന്റൈനില്‍ ഇരുത്തിയിരുന്നു. ഉടനെ ബി എം സിയെ അറിയിക്കുകയും അവര്‍ വന്ന് കെട്ടിടം ശുചിയാക്കുകയും ചെയ്തു.
കുടുംബവും മറ്റ് ജോലിക്കാരും സുരക്ഷിതരാണ്. ലക്ഷണങ്ങളുമില്ല. ടെസ്റ്റ് ചെയ്തിരുന്നു. നെഗറ്റീവ് ആയിരുന്നു. എങ്കിലും ഏവരുടെയും സുരക്ഷയെ മാനിച്ച് ഞങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. കോവിഡ് രോഗികള്‍ക്ക് ഏറ്റവും മികച്ച ശുശ്രൂഷയും മരുന്നുകളുമാണ് നല്‍കി വരുന്നത്. അവര്‍ രോഗത്തെ പൊരുതി ജയിക്കുമെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍.
ഏവര്‍ക്കും ഇതൊരു മോശം കാലമാണ്. എങ്കിലും നമ്മള്‍ കൃത്യമായി നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലെടുക്കുകയും ചെയ്ത് നമ്മള്‍ വൈറസിനെ അതിജീവിക്കും. ഏവരും വീടുകളില്‍ തന്നെ കഴിയൂ. സുരക്ഷിതരായിരിക്കൂ. നേരത്തെ നിര്‍മ്മാതാവ് ബോണി കപൂറിന്റെ വീട്ടിലെ ജോലിക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മകള്‍ ജാന്വി കപൂര്‍ അടക്കം കുടുംബം മുഴുവന്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയാണെന്ന് നിര്‍മ്മാതാവ് അറിയിച്ചിരുന്നു.
— Karan Johar (@karanjohar) May 25, 2020
ഗായിക കനിക കപൂര്‍, നിര്‍മ്മാതാവ് കരീം മൊറാനി, നടന്‍ പുരബ് കോഹ്ലി എന്നിവര്‍ക്കാണ് ബോളിവുഡില്‍ നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. കരീം മൊറാനിയുടെ രണ്ടു പെണ്‍മക്കള്‍ക്കും കൊറോണ ബാധിച്ചിരുന്നു.