ലാല്‍ ജോസിന്റെ മകളുടെ വിവാഹം കഴിഞ്ഞു; വൈറലായി വിവാഹ സല്‍ക്കാര വീഡിയോ

താരനിബിഢമായി മലയാളത്തിന്റെ പ്രിയസംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരിയുടെ വിവാഹ ചടങ്ങ്. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍.

വിവാഹ സല്‍ക്കാര ചടങ്ങില്‍ മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തു. താരങ്ങള്‍ അണിനിരന്ന വിവാഹ സല്‍ക്കാര വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ദിലീപും മകള്‍ മീനാക്ഷിയും പള്ളിയില്‍ വച്ചു നടന്ന ചടങ്ങിലും പിന്നീടുള്ള വിവാഹ സല്‍ക്കാരത്തിലും പങ്കെടുത്തു. ഷാജി കൈലാസ്, ആനി, ചിപ്പി, രഞ്ജിത്ത്, നന്ദു, നെടുമുടി വേണു, മുരളി ഗോപി തുടങ്ങി നിരവധി പേര്‍ വിവാഹ സല്‍ക്കാരത്തിന് എത്തിയിരുന്നു.

Top