അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘ഈമയൗ’.
സിനിമയുടെ ചിത്രീകരണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കി ഇതിനോടകം തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ സിനിമയുടെ പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ തന്നെ എത്തിയിരിക്കുകയാണ്.
ഈശോ മറിയം യൗസേഫ് എന്നതിനെ ചുരുക്കിയാണ് ഈമയൗ എന്ന പേര് ചിത്രത്തിന് നല്കിയിരിക്കുന്നത്.
തീരപ്രദേശം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും, കൊച്ചി,ചെല്ലാനം, കണ്ണമാലി എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ചിത്രീകരണം നടന്നിരിക്കുന്നതെന്നും, പുതിയ സിനിമയില്‍ അറിയുന്ന മൂന്നോ നാലോ പേരു മാത്രമെ ഉള്ളുവെന്നും, ബാക്കി എല്ലാവരെയും ലൊക്കേഷനില്‍ നിന്നും കണ്ടെത്തിയതാണെന്നും സംവിധായകന്‍ ആദ്യം വ്യക്തമാക്കി.
ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥാപാത്രങ്ങളുമായി യോജിക്കുന്നതിനാലാണ് ഇവരെ തിരഞ്ഞെടുത്തതെന്നും സംവിധായകന്‍ പറഞ്ഞു.