തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ വിശദീകരണം നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. സര്‍ക്കാരിന്റെ നയമോ അഭിപ്രായമോ അല്ല പറഞ്ഞത്.ചോദ്യ പേപ്പര്‍ തയ്യാറാക്കാനുള്ള യോഗത്തില്‍ ചര്‍ച്ചക്കായി പറഞ്ഞ അഭിപ്രായമാണത്.സര്‍ക്കാര്‍ നയത്തെയോ മൂല്യ നിര്‍ണ്ണായ രീതിയേയോ തരം താഴ്ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പരാമര്‍ശം വലിയ വിവാദമാവുകയും വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞതിനെ മന്ത്രി വി.ശിവന്‍കുട്ടി തള്ളിരുന്നു. മൂല്യ നിര്‍ണ്ണയത്തില്‍ അടക്കം നിലവിലെ സമീപനത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കിരുന്നു. വിജയശതമാനം പെരുപ്പിച്ച് കാട്ടാന്‍ അനാവശ്യമായി കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കുന്നത് കേരളത്തിന് അപമാനമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അനൂകൂല അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മേഖലയാകെ രാഷ്ട്രീയവല്‍ക്കരിച്ച സര്‍ക്കാരാണ് ഗുണനിലവാരത്തകര്‍ച്ചയ്ക്ക് കാരണക്കാരെന്നും കുറ്റപ്പെടുത്തലുണ്ടി.പൊതുവിദ്യാസ ഡയറക്ടറെ തള്ളി എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു.