ഹൈദരാബാദ്: തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് എസ്.എസ്.രാജമൗലി.
ബാഹുബലിയിലൂടെ കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ് ആ പെരുമ.
ഇതുവരെ 11 സിനിമകളാണ് രാജമൗലി സംവിധാനം ചെയ്തത്. എല്ലാം വന്‍ സാമ്പത്തിക വിജയം നേടിയവയാണ്.
ഇതില്‍ 8 ബ്ലോക്ക് ബസ്റ്ററുകളും രണ്ട് രാജ്യാന്തര ഹിറ്റും ഉള്‍പ്പെടുന്നു.
ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന് പോലും ‘ജീന്‍സില്‍’ കൈ പൊള്ളിയതാണ്.
എന്നാല്‍ അത്തരമൊരു കയ്‌പേറിയ അനുഭവം രാജമൗലിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.
ഇന്ത്യന്‍ സിനിമയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച് കൊണ്ടിരിക്കുന്ന സംവിധായകരാണ് രാജമൗലിയും ശങ്കറും.
രാജമൗലിയുടെ സിനിമയുടെ വിശദാംശങ്ങള്‍ ചുവടെ
11 ചിത്രങ്ങള്‍
1 ഹിറ്റ്
8 ബ്ലോക്ക്ബസ്റ്ററുകള്‍
2 രാജ്യാന്താര ഹിറ്റ്
ആദ്യത്തെ ചിത്രം : സ്റ്റുഡന്റ് നമ്പര്‍ വണ്‍ (2001)
നിര്‍മ്മാണ ചിലവ് : 1 .8 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ : 12 കോടി
രണ്ടാമത്തെ ചിത്രം : സിംഹാദ്രി (2003)
നിര്‍മ്മാണ ചിലവ് : 5.5 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ : 24 കോടി
മൂന്നാമത്തെ ചിത്രം : സയ് (2004)
നിര്‍മ്മാണ ചിലവ് : 5.5 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ 12 കോടി
നാലാമത്തെ ചിത്രം : ഛത്രപതി (2005 )
നിര്‍മ്മാണ ചിലവ് : 8 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ 22 കോടി
അഞ്ചാമത്തെ ചിത്രം : വിക്രമരാകുഡു (2006)
നിര്‍മ്മാണ ചിലവ് : 11 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ 26 കോടി
ആറാമത്തെ ചിത്രം : യമദോന്‍ഗ (2007 )
നിര്‍മ്മാണ ചിലവ് : 22 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ 32 കോടി
ഏഴാമത്തെ ചിത്രം : മഗധീര (2009 )
നിര്‍മ്മാണ ചിലവ് : 35 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ 84 കോടി
എട്ടാമത്തെ ചിത്രം : മര്യാദ രാമണ്ണ (2010)
നിര്‍മ്മാണ ചിലവ് : 12 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ 30 കോടി
ഒമ്പതാമത്തെ ചിത്രം : ഈഗ (2017 )
നിര്‍മ്മാണ ചിലവ് : 30 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ 56 കോടി
പത്താമത്തെ ചിത്രം : ബാഹുബലി (2015)
നിര്‍മ്മാണ ചിലവ് : 180 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ 650 കോടി
പതിനൊന്നാമത്തെ ചിത്രം : ബാഹുബലി 2 (2017 )
നിര്‍മ്മാണ ചിലവ് : 250 കോടി
ബോക്‌സ് ഓഫീസ് കളക്ഷന്‍ 1400 കോടി