താന്‍ കറ കളഞ്ഞ ഒരു ബിജെപിക്കാരനാണ്, വര്‍ഗീയവാദിയാക്കി മുദ്രകുത്തേണ്ടെന്ന് രാജസേനന്‍

rajasenan

കൊച്ചി: ദേശീയ പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവരെ എതിര്‍ത്തുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിമര്‍ശനങ്ങള്‍ ക്കെതിരെ മറുപടിയുമായി സംവിധായകന്‍ രാജസേനന്‍ രംഗത്ത്. ട്രോളുമ്പോള്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് നല്‍കേണ്ടകതെന്നും അല്ലാതെ തരം താഴ്ത്തുന്ന മറുപടികളല്ല നല്‍കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘ഫഹദ് ഫാസില്‍ അവാര്‍ഡ് നിഷേധിച്ചതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത് എന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ അത് അങ്ങനെയല്ലെന്നും നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അതില്‍ മുസ്ലീമായ ഫഹദ് ഫാസിലുണ്ട്, അല്ലാത്ത ഹിന്ദുക്കളായിട്ടുള്ളവരും ക്രിസ്ത്യാനിയായിട്ടുള്ളവരും ഉണ്ട്. അതുകൊണ്ട് അതിനെ അങ്ങനെ കാണേണ്ടതില്ല. മാത്രമല്ല എന്റെ ഇഷ്ടനടന്‍ ഫഹദ് ഫാസിലാണെന്നും അയാളെ അത്രയ്ക്ക് ഇഷ്ടമാണെന്നും രാജസേനന്‍ പഞ്ഞു.

ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ ആരാധിക്കുന്ന രണ്ട് പേരാണ് പ്രേംനസീറും ദാസേട്ടനും. ഇരുവരേയും എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. എന്നുവെച്ച് സെല്‍ഫിയെടുത്ത ആളുടെ മൊബൈല്‍ പിടിച്ചുവാങ്ങി അത് ഡിലീറ്റ് ചെയ്ത ദാസേട്ടന്റെ നടപടിയോടൊന്നും താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏത് കാര്യത്തിലും രാഷ്ട്രീയവും മതവും കാണുന്ന ആളാണ് ഞാനെങ്കില്‍ ഞാനൊരു കമ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസ്സുകാരനോ ആവണമായിരുന്നു. എന്നാല്‍ ഇതുരണ്ടുമല്ല, ഞാനൊരു കറകളഞ്ഞ ബി.ജെ.പിക്കാരനാണ്. ആര്‍.എസ്.എസിനെ മനസില്‍വെച്ച് പൂജിക്കുന്ന സംഘി. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘി. അതുകൊണ്ട് എന്നെ അങ്ങനെ അങ്ങ് തരംതാഴ്ത്താന്‍ ശ്രമം വേണ്ടെന്നും രാജസേനന്‍ സൂചിപ്പിച്ചു.

ട്രോള്‍ ചെയ്യുമ്പോള്‍ ആരോഗ്യകരമായി ട്രോള്‍ ചെയ്യണം. എന്നെ ഒരു വര്‍ഗീയവാദിയാക്കി മുദ്രകുത്താനൊന്നും നിങ്ങള്‍ നോക്കേണ്ടെന്നും കേരളത്തില്‍ അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ മലയാളികള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇതെന്നും പൊള്ളയായ കപടതകള്‍ മലയാളികളുടെ ഇടയില്‍ ഇനി വിലപ്പോവില്ലെന്നും രാജസേനന്‍ പറയുന്നു.

Top