കോഴിക്കോട് ഇടത് സ്ഥാനാർത്ഥിയാകാനൊരുങ്ങി സംവിധായകൻ രഞ്ജിത്ത്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മറ്റന്നാൾ ഉണ്ടാകും. സിറ്റിങ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചു.
ഇന്ന് ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സംവിധായകൻ രഞ്ജിത്തിനെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.നോർത്ത് കോഴിക്കോട് നിന്നാകും മത്സരിക്കുക.ഇടതുപക്ഷ സഹയാത്രികന്‍ കൂടിയാണ് രഞ്ജിത്.