ചെന്നൈ: എ.എൽ വിജയ് രണ്ടാം വിവാഹത്തിനായി ഒരുങ്ങുന്നതറിഞ്ഞ് അമലാ പോൾ ടെൻഷനടിച്ച് ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് മടങ്ങി പോയി!
കോളിവുഡിലെ ചൂടുള്ള സംസാരവിഷയമാണ് ഇപ്പോൾ ഈ സംഭവം.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചാണ് അമലാ പോളും വിജയ് യും വേർപിരിഞ്ഞിരുന്നത്. വിശ്വാസ്യത നഷ്ടപ്പെട്ടാൽ പിന്നെ തുടരുന്നതിൽ കാര്യമില്ലന്ന നിലപാടിലായിരുന്നു വിജയ്. വിവാഹ മോചനത്തെ കുറിച്ച് പക്ഷേ അമലാ പോൾ യാതൊരു പ്രതികരണത്തിനും ഇന്നുവരെ തയ്യാറായിരുന്നില്ല.
വിവാഹശേഷവും അമല സിനിമയിൽ അഭിനയിക്കാൻ തയ്യാറായതും പ്രമുഖ താരത്തിന്റെ പിന്തുണയുമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
മുപ്പത്തി ഏഴു വയസിലേക്ക് കടന്ന വിജയ് യെ രണ്ടാം വിവാഹത്തിന് പേരിപ്പിച്ചതും അതിനു വേണ്ടി വധുവിനെ കണ്ടെത്താൻ ഇറങ്ങി തിരിച്ചതും പിതാവ് അളഗപ്പനാണ്. ഈ വാർത്ത സിനിമാ ലൊക്കേഷനിൽ വച്ച് അറിഞ്ഞാണ് ടെൻഷനടിച്ച് അമല തിരികെ പോയതത്രെ.
ശരിയായ പ്രായത്തിലല്ലാതെ വിവാഹം കഴിച്ചതാണ് വേർ പിരിയലിന് കാരണമായതെന്നാണ് നടിയുടെ അഭിപ്രായമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. വിജയ് യോട് അമലക്ക് ഇപ്പോഴും പ്രണയമുണ്ടെന്നാണ് സിനിമാലോകത്തെ സംസാരം.
മലയാളിയായ അമലാ പോൾ എറണാകുളം സ്വദേശിയാണ്. മലയാളം,തമിഴ്, തെലുങ്ക് സിനിമകളിൽ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ നീലത്താമരയിലൂടെയാണ് തുടക്കം. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ഇയോബിന്റെ പുസ്തകം, മിലി, ലൈല ഓ ലൈല, രണ്ടു പെൺകുട്ടികൾ, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയവയാണ് അമല അഭിനയിച്ച മലയാള സിനിമകൾ.
തമിഴിൽ മൈന, ദൈവതിരുമകൻ ,വേട്ടൈ, തലൈവ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായിരുന്നു.
എ എൽ വിജയ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മദിരാശിപട്ടണം, ദൈവതിരുമകൻ, തലൈവ തുടങ്ങിയവയുടെ സംവിധായകനാണ്.