ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണം സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകയായ പുനീത് കൗര്‍ ധാന്‍ഡെയാണ് കോടതിയെ സമീപിച്ചത്. കേസില്‍ ബോംബെ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു.
സുശാന്തിന്റെയും ദിശയുടെയും മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. ജൂണ്‍ എട്ടിനാണ് മുംബൈയിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് ദിശ സാലിയന്‍ മരിച്ചത്. ജൂണ്‍ പതിനാലിന് സുശാന്തിനെ ഫ്ളാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
അതേസമയം, സുശാന്തിന്റെ മരണത്തില്‍ മാധ്യമവിചാരണ നടക്കുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.