കോഴിക്കോട്: കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമെന്ന് കെ മുരളീധരന് എംപി. എല്ലാം പരിഹരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വി ജനങ്ങള്‍ കാണിച്ച മഞ്ഞക്കാര്‍ഡായിരുന്നു. താഴെ തട്ടില്‍ ആളുകള്‍ കുറയുന്നു എന്ന സൂചന. അത് മനസിലാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പുതിയ ജില്ല കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്റെ ചുതലയേറ്റെടുക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് പുതിയ ജില്ല കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷനായി അഡ്വ.കെ പ്രവീണ്‍ കുമാര്‍ ചുമതലയേറ്റു.