തിരൂര്‍: മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്ക് കമന്റിട്ടെന്ന പരാതിയില്‍ പൊലീസുകാരനെതിരെ അച്ചടക്ക നടപടി. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷിന് എതിരെയാണ് അച്ചടക്ക നടപടി. രജീഷിനെ മലപ്പുറം എആര്‍ ക്യാമ്പിലേക്ക് മാറ്റി.
കൊളപ്പുറം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സിപിഎം എആര്‍ നഗര്‍ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം ഉത്തരവിട്ടു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.