ന്യൂഡല്‍ഹി: ഡല്‍ഹിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ക്യാംപിന് തീവെച്ചത് യുവമോര്‍ച്ചക്കാരെന്ന് വെളിപ്പെടുത്തല്‍. മനീഷ് ചന്ദേലയെന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ട്വീറ്റിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍. റോഹിങ്ക്യകളെ പുറത്താക്കുകയെന്ന ഹാഷ് ടാഗോടെയാണ് മനീഷിന്റെ ട്വീറ്റ്.
ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെ ട്വീറ്റ് ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് റോഹിങ്ക്യ ക്വിറ്റ് ഇന്ത്യ എന്ന ഹാഷ് ടാഗുമായി വീണ്ടും ഇത് പ്രത്യക്ഷപ്പെട്ടു.
ഞായറാഴ്ചയുണ്ടായ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ രോഹിങ്ക്യകളുടെ 44 കുടിലുകളാണ് കത്തിനശിച്ചത്. തീപിടിത്തത്തില്‍ നശിച്ച 44 കൂടാരങ്ങളിലായി 228 റോഹിങ്ക്യന്‍ മുസ്ലീംങ്ങളാണ് താമസിച്ചിരുന്നത്.