ഡിസ്‌ക്കൗണ്ട് നല്‍കിയില്ല; തുണിക്കട ജീവനക്കാരെ വെടിവച്ചു കൊന്നു

shoot

ഉത്തര്‍പ്രദേശ്: ഡിസ്‌ക്കൗണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് വാരണാസിയില്‍ രണ്ടു പേരെ വെടിവെച്ച് കൊന്നു. ജെ.എച്ച്.വി മാളിലാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ കൊലപാതകം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് മാള്‍ അടച്ച് സീല്‍ ചെയ്തു.

മാളിലെ തുണിക്കടയില്‍ വന്ന രണ്ടു പേര്‍ ഡിസ്‌ക്കൗണ്ടിനെ സംബന്ധിച്ച് സെയില്‍സ്മാനുമായി തര്‍ക്കത്തില്‍ ഏര്‍പ്പടുകയായിരുന്നു. തര്‍ക്കം മൂര്‍ച്ചിച്ചപ്പോള്‍ വന്നവരില്‍ ഒരാള്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിച്ചു.

കടയിലെ ജീവനക്കാരായ സുനില്‍, ഗോപി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ട് പേരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാളിലെ തിരക്കേറിയ സമയത്താണ് വെടിവെപ്പ് നടന്നത്. സംഭവത്തെ തുടര്‍ന്ന് മാള്‍ സ്ഥിതി ചെയ്യുന്ന കന്റോണ്‍മെന്റ് റോഡ് പൂര്‍ണമായും ഒഴിപ്പിക്കുകയും, മാള്‍ അടച്ച് സീല്‍ വെക്കുകയും ചെയ്തു.

പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും, പരിസരങ്ങളിലെ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

Top