അസാധുവാക്കിയ 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി; അത്ഭുത കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥി

ഭുവനേശ്വര്‍: അസാധുവാക്കിയ 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അത്ഭുത വിദ്യയുമായി വിദ്യാര്‍ത്ഥി.

ഒഡീഷയിലെ നുവാപഡ ജില്ലയിലുള്ള ലച്മന്‍ ഡുണ്ടി എന്ന വിദ്യാര്‍ഥിയാണ് അസാധുവാക്കിയ നോട്ടുപോഗിച്ച് അഞ്ച് വാട്ട് വൈദ്യുതി സൃഷ്ടിക്കാമെന്ന് കണ്ടുപിടിച്ചത്‌.

ലച്മണിന്റെ കണ്ടുപിടിത്തം ശ്രദ്ധയില്‍ പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് ഒഡീഷയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് പ്രോജക്ടിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

വെറും 15 ദിവസം കൊണ്ടാണ് താന്‍ ഈ കണ്ടുപിടിത്തം നടത്തിയതെന്ന് വിദ്യാര്‍ഥി പറയുന്നു. നോട്ട് കീറിയപ്പോള്‍ അതിനുള്ളിലുള്ള സിലിക്കണ്‍ ആവരണം തന്റെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് തന്റെ പരീക്ഷണങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥി വ്യക്തമാക്കി.

നോട്ട് കീറി അതിലെ സിലിക്കണ്‍ ആവരണത്തിനെ ഒരു ട്രാന്‍സ്‌ഫോര്‍മറുമായി ഘടിപ്പിക്കുന്നു. തുടര്‍ന്ന് സൂര്യപ്രകാശത്തില്‍ വെയ്ക്കുന്നതോടെ വൈദ്യുതി ഉണ്ടാവുമെന്ന് ലച്മന്‍ അവകാശപ്പെടുന്നു.

കര്‍ഷകകുടുംബത്തില്‍ ജനിച്ച ലച്മണ്‍ ഡുണ്ടി ബള്‍ബുകള്‍ ഉണ്ടാക്കിയും അവ വിപണനം നടത്തിയും വരുമാനം കണ്ടെത്തുന്നുണ്ട്.

Top