ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളോട് കൂട്ടത്തോടെ പരാജയപ്പെടുത്തി അധ്യാപകന്റെ വിവേചനം. എംഎസ്സി അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് സ്റ്റഡീസ് വിദ്യാര്‍ത്ഥികളാണ് ശ്രീലങ്കന്‍/മലേഷ്യന്‍ അധ്യാപകനില്‍ നിന്ന് വിവേചനവും വംശീയാധിക്ഷേപവും നേരിട്ടത്.
ടാക്‌സേഷന്‍ ആന്‍ഡ് ഓഡിറ്റിങ് പഠിപ്പിക്കാനെത്തിയ അധ്യാപകന്‍ ആദ്യ ദിവസം തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥിനി പറയുന്നു. പണം സമ്പാദിക്കാനാണ് മലയാളികള്‍ യുകെയിലെത്തുന്നത്. യൂണിവേഴ്സിറ്റി പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളെ മാത്രം തോല്‍പ്പിക്കുമെന്നുമായിരുന്നു ഭീഷണി.
രണ്ടാമത്തെ ശ്രമത്തിലും വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തി. കൂടാതെ മലയാളി വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഉത്തരപേപ്പറുകള്‍ മുഖത്തേക്ക് എറിഞ്ഞതായും പഠനം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ മറ്റ് ജോലികള്‍ നോക്കുന്നതോ വിവാഹം ചെയ്യുന്നതോ ആകും നല്ലതെന്നും അധ്യാപകന്‍ പറഞ്ഞതായി വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലെ എസ്എഫ്ഐ പ്രവര്‍ത്തകരെ ബന്ധപ്പെട്ടത്.ഒക്ടോബറില്‍ പ്രത്യേക ഓണ്‍ലൈന്‍ പരീക്ഷ നടത്താമെന്ന് ഉറപ്പ് ലഭിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കാലാവധി നീട്ടേണ്ട സാഹചര്യം ഒഴിവായി.