കാര്‍ഷിക പ്രതിസന്ധി; അടിയന്തര പ്രമേയം നല്‍കി പ്രതിപക്ഷം, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്ത് നിയമസഭ. സഭ നിര്‍ത്തിവച്ച് കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ഉച്ചക്ക് ഒരുമണിക്കാണ് ചര്‍ച്ച.

കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും തുടങ്ങി കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ നിയമസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്‍കിയത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാലാമത്തെ അടിയന്തര പ്രമേയമാണ് നിയമസഭ ചര്‍ച്ചക്ക് എടുക്കുന്നത്. നേരത്തെ നിപ, പ്രളയം, കിഫ്ബി എന്നിവ ചര്‍ച്ച ചെയ്തിരുന്നു.

Top