മുത്തൂറ്റ് ഫിനാന്‍സ്; തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനുള്ള മൂന്നാം വട്ട ചര്‍ച്ച തുടങ്ങി

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനുള്ള മൂന്നാം വട്ട ചര്‍ച്ച ആരംഭിച്ചു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെയും തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്.

വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് മാനേജ്‌മെന്റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് സിഐടിയു അനുകൂല സംഘടന മുത്തൂറ്റില്‍ സമരം ആരംഭിച്ചത്.

സമരം അക്രമത്തിലേക്ക് കടന്നതോടെയാണ് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നിര്‍ദ്ദേശിച്ചത്. സിഐടിയുവിന് വേണ്ടി എ എം ആരിഫ് എം പി, കെ ചന്ദ്രന്‍ പിള്ള, കെ എന്‍ ഗോപിനാഥ് എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മുത്തൂറ്റ് മാനേജ്‌മെന്റിന് വേണ്ടി നാല് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

Top