തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍.
ചര്‍ച്ച തൃപ്തികരമായിരുന്നെന്നും, തങ്ങളുടെ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിച്ചെന്നും സമരസമിതി അറിയിച്ചു.
ജില്ലാ കളക്ടറും സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്.
ചര്‍ച്ച വിജയകരമായിരുന്നെന്ന് എം.വിന്‍സെന്റ് എംഎല്‍എയും പറഞ്ഞു.
കരമടി തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ മാസം 30നകം കൊടുത്തുതീര്‍ക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.