കണ്ണൂര്‍: കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ഥി പ്രതിനിധികളുമായി കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം.
വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ജോലിക്ക് പ്രവേശിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പരിയാരം സഹകരണ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു.
ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു.
ബുധനാഴ്ച കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.