disiplinary action against cpm leaders at nilambur

മലപ്പുറം: നിലമ്പൂരില്‍ പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിക്കുന്നതിന് എതിരെ പരസ്യമായി എതിര്‍ത്ത സി.പി.എം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം.

പി.വി. അന്‍വറിനെ സ്ഥാനാര്‍ഥി ആക്കുന്നതിനെതിരെ തെരുവിലിറങ്ങി പ്രകടനം നയിച്ച സി.പി.എം നേതാക്കള്‍ക്കെതിരെയാണ് നടപടി നീക്കം.

എടക്കര ഏരിയ സെക്രട്ടറി എം.ആര്‍. ജയചന്ദ്രനെ നീക്കി പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം. ഷൗക്കത്തലിക്ക് ചുമതല നല്‍കനാണ് നീക്കം.

മേഖലയിലെ പ്രമുഖ സി.പി.എം നേതാക്കളും ഏരിയ സെന്റര്‍ അംഗങ്ങളുമായ വി. ശശീധരന്‍, റജി, ടി.പി. ജോര്‍ജ് എന്നിവരെ പരസ്യമായി ശാസിക്കാന്‍ ധാരണയായിട്ടുണ്ട്.

പി.വി. അന്‍വറിന്റെ സ്ഥാനാര്‍ത്തത്തിനെതിരെ എടക്കര ഏരിയ കമ്മിറ്റിക്ക് കീഴില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ജില്ലാ നേതൃത്വം സമവായവുമായി രംഗത്ത് എത്തിയിരുന്നു.

നേതൃത്വത്തിന്റെ നിര്‍ദേശം വകവക്കാതെ അന്‍വറിനെതിരെ അണികളെ തെരുവിലിറക്കിയതാണ് ഏരിയ സെക്രട്ടറി എം.ആര്‍. ജയചന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്ക് എതിരെയുളള കുറ്റം.

ഒപ്പം മുന്‍പ് സഥാനാര്‍ഥിയായിരുന്ന തോമസ് മാത്യുവിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാമെന്ന് ഉറപ്പു നകിയതും പാര്‍ട്ടി സംവിധാനത്തിന് എതിരാണ്.

പി.വി. അന്‍വര്‍ സ്ഥാനാര്‍ഥിയായിട്ടും ഈ മേഖലയിലെ നേതൃത്വം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചില്ലെന്നും ആക്ഷേപമുയര്‍ത്തുന്നു.

നന്നായി പ്രവര്‍ത്തിക്കാതെ എങ്ങനെയാണ് ആര്യാടന്റെ തട്ടകത്തില്‍ പി.വി. അന്‍വറിന് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനായതെന്ന മറുചോദ്യമാണ് നടപടി നേരിടുന്ന സി.പി.എം നേതാക്കള്‍ ഉന്നയിക്കുന്നത്.

Top