കേരളത്തോടുള്ള കേന്ദ്ര സമീപനത്തെ ചൊല്ലി വി മുരളീധരനും ആന്റണി രാജുവും തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സമീപനത്തെ ചൊല്ലി ഉപരാഷ്ട്രപതിയെ വേദിയിലിരുത്തി വി മുരളീധരനും ആന്റണി രാജുവും തമ്മില്‍ തര്‍ക്കം. തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം നടന്നത്.ആരോഗ്യ മേഖലയില്‍ അടക്കം കേരളത്തിന് അര്‍ഹമായ കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് മന്ത്രി ആന്റണി രാജുവിന്റെ പരാമര്‍ശമാണ് തര്‍ക്കത്തിന് തുടക്കമിട്ടത്.

കേരളത്തിന് അര്‍ഹമായ ഒരു സാമ്പത്തിക സഹായവും കേന്ദ്രം തടഞ്ഞു വച്ചിട്ടില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.കേരളത്തിന് അര്‍ഹമായ ഒരു സാമ്പത്തിക സഹായവും കേന്ദ്രം തടഞ്ഞു വച്ചിട്ടില്ലെന്ന് കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ മറുപടി നല്‍കി. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ സംസാരിച്ച കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്ന് പറഞ്ഞാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രസംഗം തുടങ്ങിയത്

നവംബര്‍ അവസാന വാരം കേരളത്തിലെത്തിയ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഉദ്ഘാടനവേദിയില്‍ വി മുരളീധരന്‍ ആന്റണി രാജുവിന് മറുപടി നല്‍കിയത്. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ കുറ്റപ്പെടുത്തല്‍. കേന്ദ്ര വിഹിതത്തിന് വേണ്ടി കേരളം കൃത്യമായ അപേക്ഷ നല്‍കിയിട്ടില്ലെന്നും കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയ ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു.

Top