നേമം ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ തർക്കം: ദില്ലിയിൽ ഇന്നും ചർച്ച: സ്ഥാനാർഥി പട്ടിക നാളെ

ദില്ലി: നേമം ഉൾപ്പെടെ തർക്കമുള്ള കോൺഗ്രസിന്‍റെ 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കാളികളാകും.

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും.നേമത്തെ സ്ഥാനാർഥി ആരാകുമെന്നതിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്. ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ധാരണ. തീരുമാനമാകാത്ത 10 മണ്ഡലങ്ങളിൽ ഇപ്പോൾ ഹരിപ്പാടും പുതുപ്പള്ളിയുമില്ല.

നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കൊല്ലം, കൽപ്പറ്റ, നിലമ്പൂർ ഉൾപ്പെടെയുള്ള സീറ്റുകളിലാണ് തർക്കം.10 മണ്ഡലങ്ങളിലെ തീരുമാനം വരുമ്പോള്‍ ധാരണയിലെത്തിയ 81 ൽ ചില മണ്ഡലങ്ങളിലും മാറ്റങ്ങൾ വന്നേക്കാം.

Top