ഐ.പി.എസ് അസോസിയേഷനില്‍ തര്‍ക്കം ; യോഗം ഉടന്‍ വിളിക്കണമെന്ന് ഒരു വിഭാഗം

തിരുവനന്തപുരം : ഐ.പി.എസ് അസോസിയേഷനില്‍ തര്‍ക്കം. അസോസിയേഷന്‍ യോഗം ഉടന്‍ വിളിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച്ച വിളിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരിയുടെ നേതൃത്വത്തില്‍ 40 പേര്‍ സെക്രട്ടറി പി. പ്രകാശിന് കത്ത് നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

അസോസിയേഷന് പുതിയ നിയമാവലി ഉണ്ടാക്കണമെന്നും അസോസിയേഷന്‍ രജിസ്റ്റര്‍ ചെയ്ത് പുതിയ ഭാരവാഹികള്‍ വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ഈ മാസം ആറിന് യോഗം ചേരാനാണ് സാധ്യത.

Top