ഗുജറാത്ത്: ഗുജറാത്ത് ബിജെപി മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ തര്‍ക്കം മുറുകുന്നു. പഴയവകുപ്പുകള്‍ നല്‍കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ ഭായ് പട്ടേല്‍.
ധനവകുപ്പും നഗരവികസനവും ലഭിക്കണമെന്നാണ് നിതിന്‍ഭായ് പട്ടേലിന്റെ ആവശ്യം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും ദേശീയ അധ്യക്ഷനും അദ്ദേഹം കത്തയച്ചു.
ഗുജറാത്തിലെ പുതിയ മന്ത്രിസഭയില്‍ വകുപ്പ് വിഭജനം സംബന്ധിച്ച് അതൃപ്തിയെന്ന് നേരത്തെയും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അധികാരം ഏറ്റെടുത്ത് 3 ദിവസത്തിന് ശേഷമാണ് വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുന്നത്.
വകുപ്പ് വിഭജനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നിതിന്‍ പട്ടേല്‍, ബിജെപി പ്രസിഡന്റ് ജിത്തു വഗാനി എന്നിവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.
വഡോദര എംഎല്‍എ രാജേന്ദ്ര ത്രിവേദിയും മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിലുള്ള അതൃപ്തി രൂപാണിയെയും ബിജെപി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.
മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ മറ്റു 10 എംഎല്‍എമാര്‍ക്കൊപ്പം സ്ഥാനം രാജിവയ്ക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാരും സമാനമായ ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.