ലഖ്നൗ: ഷാജഹാന്‍പൂരില്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായ രണ്ട് പേര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഷാജഹാന്‍പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. 50കാരനായ ഹന്‍സ്റാമാണ് മരിച്ചത്. കേസിലെ പ്രതിയായ അബ്ദുള്‍ റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അബ്ദുള്‍ റഹ്മാന്‍ പുറത്തു പോയ സമയത്ത് ഹന്‍സ്റാം, റഹ്മാന്റെ കിടക്കയില്‍ ഇരിക്കുകയും ഇതുകണ്ട് വന്ന റഹ്മാന്‍ തുടര്‍ന്ന് ഇയാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. റഹ്മാന്‍, ഹന്‍സ്‌റാമിനെ തള്ളുകയും വീഴ്ചയില്‍ മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.