ഹൈദരാബാദ് : തെലങ്കാനയില്‍ വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 19 കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് പെണ്‍കുട്ടി സമ്മതിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തെലങ്കാനയിലെ ഇബ്രാഹിംപട്ടണത്താണ് സംഭവം.
തിങ്കളാഴ്ച രാത്രിയാണ് സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ യുവതിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും 19 കാരിയെ ഒരു ബന്ധുവിന് വിവാഹം ചെയ്ത് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തെ യുവതി എതിര്‍ത്തിരുന്നതായി പൊലീസ്.
പെണ്‍കുട്ടിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും അമ്മയും നിരന്തരം വഴക്കിട്ടിരുന്നു. തിങ്കളാഴ്ച മകള്‍ കാമുകനോട് സംസാരിക്കുന്നത് കണ്ട അമ്മ വീണ്ടും വഴക്കുണ്ടായി. തര്‍ക്കം രൂക്ഷമാവുകയും മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ആത്മഹത്യയായി ചിത്രീകരിക്കാനും അമ്മ ശ്രമിച്ചതായി പൊലീസ്.