എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടിക്ക് നല്‍കാന്‍ ധാരണയായി. ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. രണ്ടാമൂഴത്തിന് സമാനമായ കഥയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സിനിമ എടുക്കില്ലെന്ന് ധാരണയായി.
ശ്രീകുമാര്‍ മേനോന് അഡ്വാന്‍സ് തുകയായ ഒന്നേകാല്‍ കോടി രൂപ എംടി വാസുദേവന്‍ നായര്‍ തിരിച്ച് നല്‍കും. തന്റെ ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമെന്ന് എംടി വാസുദേവന്‍ നായര്‍ പ്രതികരിച്ചു.
സിനിമയുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ച് നാലു വര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.