ബംഗുലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബി.ജെ.പിയിലേക്ക് പോയ എം.എല്‍.എയ്ക്ക് 10 കോടിയുടെ ആഡംബര കാര്‍. ഹോസ്‌കോട്ട് എംഎല്‍എ എംടിബി നാഗരാജാണ് 10 കോടിയുടെ റോള്‍സ് റോയ്‌സ് ഫാന്റം VIII സ്വന്തമാക്കിയത്. ഇന്ത്യയില്‍ ലഭ്യമാവുന്ന റോള്‍സ് റോയ്‌സിന്റെ ഏറ്റവും വില കൂടിയ മോഡലാണിത്.
കൂറുമാറ്റത്തെത്തുടര്‍ന്ന് സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച എംഎല്‍എയാണ് എംടിബി നാഗരാജ്. നാഗരാജ് റോള്‍സ് റോയ്‌സിനൊപ്പം നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസ് നേതാവ് നിവേദിത് ആണ് പോസ്റ്റ് ചെയ്തത്. ചിത്രം പുറത്തു വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. പുതിയ കാറില്‍ നാഗരാജ് ആദ്യം കാണാനെത്തിയത് മുഖ്യമന്ത്രി യെദ്യൂരപ്പയെയാണ് എന്നും വാര്‍ത്തകളുണ്ട്.
‘തന്റെ ദീര്‍ഘനാളത്തെ ആഗ്രമായിരുന്നു ഈ വാഹനം സ്വന്തമാക്കുകയെന്നത്’. ഇപ്പോഴാണ് അത് സാധ്യമായതെന്നും എംഎല്‍എ പറയുന്നു.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് 1000 കോടിയിലധികം ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ നാഗരാജിന്റെ ഈ വാഹനം സ്വന്തമാക്കല്‍ അത്ര അദ്ഭുതകരമായ സംഭവമല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.