തിരുവനന്തപുരം: സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മാര്‍ച്ച് പത്തിനകം അരി വിതരണം ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ഒരു കിലോ ജയ അരിക്ക് 48 രൂപയാണ് വില. മട്ട അരിക്ക് 43 രൂപയും, സുരേഖ അരിക്ക് 37 രൂപയുമാണ് വില. അരി പ്രതിസന്ധി പരിഹരിക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് അരി എത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇത് നീതി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുമെന്നും കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലെത്തി. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും അരിവില വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള അരി വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.