അട്ടപ്പാടിയിലെ ഹോമിയോ മരുന്ന് വിതരണം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസ് സന്നദ്ധ സംഘടനയുടെ ഹോമിയോ മരുന്ന് വിതരണത്തില്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരുന്ന് വിതരണം ആരോഗ്യവകുപ്പിന്റെ അനുമതിയോടെ മാത്രമേ നടത്താനാകൂ എന്ന് മന്ത്രി വ്യക്തമാക്കി.

ഊരുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം ഗൗരവതരമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധ സംഘടനയാണ് ഹോമിയോ മരുന്ന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ വിതരണം ചെയ്തത്. ആദിവാസികളില്‍ നിന്ന് ആധാര്‍ കാര്‍ഡിലെ വിവരങ്ങളും ഇവര്‍ ശേഖരിച്ചു.

 

Top