കോട്ടയം ജില്ലയിലെ ചിറക്കടവ് പഞ്ചായത്തില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

police

കോട്ടയം: സി.പി.എം – ബി.ജെ.പി സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന കോട്ടയം ജില്ലയിലെ ചിറക്കടവ് പഞ്ചായത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയും 15, 17, 18, 20 വാര്‍ഡുകളിലും 14 ദിവസത്തേക്കാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരാനോ, പ്രകടനം, ജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കാനോ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

Top