കോട്ടയത്ത് കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

കോട്ടയം: കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇളവുകള്‍ മെയ് 13 മുതല്‍ നിലവില്‍ വരും. കോട്ടയം മുനിസിപ്പാലിറ്റിയിലെ 2,18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

ഇവിടങ്ങളിലാണ് അവശ്യ സേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും എത്തിയതാണ്. ഇന്ന് ആര്‍ക്കു രോഗമുക്തിയില്ല. ഇവരില്‍ മൂന്ന് പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരും മറ്റുള്ളവര്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരുമാണ്. ഇതുവരെ വരെ വിദേശത്ത് നിന്നെത്തി രോഗം സ്ഥീരീകരിച്ചവരുടെ എണ്ണം 9 ആയി.

Top