കുമരകത്ത് ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

dileep

കോട്ടയം : കോട്ടയം കുമരകത്ത് നടന്‍ ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.

ദിലീപ് വാങ്ങി മറിച്ച് വിറ്റ ഭൂമിയില്‍ പുറമ്പോക്ക് ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും അതിനാല്‍ കയ്യേറ്റം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് കലക്ടര്‍ റവന്യു മന്ത്രിക്ക് കൈമാറി.

2007ലാണ് കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ പ്പെടുന്ന 190ാം സര്‍വ്വേ നമ്പറിലെ കായല്‍ പുറമ്പോക്കിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമി ദിലീപ് വാങ്ങുന്നത്.

ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മറിച്ച് വില്‍ക്കുകയും ചെയ്തു. എന്നാല്‍ അന്ന് ഭൂമി ഇടപാട് നടത്താന്‍ ഇടനിലക്കാരനായി നിന്ന ജോസ് എന്നയാളാണ് കയ്യേറ്റ വിവരം ആദ്യം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് റവന്യുമന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു

Top