മുന്‍സിഫ് കോടതി വിധിയ്‌ക്കെതിരെ കൊല്ലം ബിഷപ്പ് നല്‍കിയ അപ്പീല്‍ ജില്ല കോടതി തള്ളി

കൊല്ലം : ബിഷപ്പ് സ്റ്റാന്‍ലി റോമന്റെ ഭരണ അധികാരങ്ങള്‍ തടഞ്ഞ കൊല്ലം മുന്‍സിഫ് കോടതി വിധി കൊല്ലം ജില്ല കോടതി ശരിവെച്ചു. മുന്‍സിഫ് കോടതി വിധിയ്‌ക്കെതിരെ കൊല്ലം ബിഷപ്പ് നല്‍കിയ അപ്പീല്‍ ജില്ല കോടതി തള്ളി.

മാര്‍പ്പാപ്പ കൊല്ലം ബിഷപ്പായി സ്റ്റാന്‍ലി റോമനെ നിയമിച്ചത് 75 വയസുവരെ മാത്രമായിരുന്നു. എന്നാല്‍ 77 വയസായ സ്റ്റാന്‍ലി റോമന്‍ നിയമം മറികടന്നാണ് ബിഷപ്പായി തുടരുന്നതായും അതിനാല്‍ സഭയുടെ ഭരണകാര്യങ്ങളില്‍ എന്നുമായിരന്നു മുന്‍സിഫ് കോടതി വിധി..

അതേസമയം താന്‍ 2016 ഫെബ്രുവരി 16 ന് രാജി നല്‍കിയെന്നും, മാര്‍പ്പാപ്പ രാജി സ്വീകരിക്കാത്തതിനാല്‍ ബിഷപ്പായി തുടരാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനായ് ബിഷപ്പിന്റ അഭിഭാഷകന്‍ നല്‍കിയ തെളിവുകള്‍ സ്വീകരിക്കാതെയായിരുന്നു ജില്ലാ കോടതി വിധി.

Top