തിരുവനന്തപുരം:സോളാര്‍ മാനനഷ്ടകേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി. വി എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്ക്കോടതി വിധിക്ക് സ്റ്റേ. സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദന്‍ നല്‍കണമെന്ന കോടതി ഉത്തരവാണ് ജില്ലാ കോടതി സ്റ്റേ ചെയ്തത്.ഈ ഉത്തരവിന് കോടതി ഉപാധികളോടെ സ്റ്റേ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്റെതാണ് ഉത്തരവ്.
അപകീര്‍ത്തി കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.