തിരുവനന്തപുരം: പ്രതിപക്ഷത്തിന് അവരില്‍ തന്നെയാണ് അവിശ്വാസമെന്ന് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് മുഖ്യമന്ത്രി. ആരിലാണ് അവിശ്വാസം, എന്തിനാണ് അവിശ്വാസം. കോണ്‍ഗ്രസ് അടിത്തറയ്ക്കു മേല്‍ മേല്‍ക്കൂര നിലംപൊത്തിയ കെട്ടിടം പോലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന കൂട്ടമായി മാറി. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ബിജെപി ഏജന്റുമാരെന്നു വിശേഷിപ്പിക്കുന്നു. നേതാവിനെ തിരഞ്ഞെടുക്കാന്‍ കെല്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. ജനങ്ങള്‍ക്കു സര്‍ക്കാരിനെ വിശ്വാസമുണ്ട്.
91 സീറ്റ് 93 ആയത് ജനങ്ങള്‍ക്കു സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചതിനു തെളിവാണ്. യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നെന്ന പ്രചാരണം വ്യാജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.