ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസില്‍ നിന്നും ദിവിജി ശരണ്‍- ആര്‍ടെം സിതക് കൂട്ടുകെട്ട് പുറത്ത്. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ദിവിജ് ശരണ്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു. ന്യൂസിലാന്‍ഡ് താരമാണ് ആര്‍ടെം സിതക്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ ഏഴാം സീഡായ മൈക്ക് ബ്രയാന്‍- ജാക് സോക്ക് സഖ്യമാണ് ഇന്തോ-ന്യൂസിലാന്‍ഡ് ജോഡിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 7-6, 6-7, 6-4.
എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ് മത്സരം നടക്കുക.
ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡൺ അവസാനിക്കുന്നു. എല്ലാ വർഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയർ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.
ഗ്രാന്റ്സ്ലാം ടൂർണമെന്റുകളിൽ ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയ്ക്കുശേഷമാണ് വിംബിൾഡൺ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂർണമെന്റായ യു.എസ്. ഓപ്പൺ നടക്കും.