വിവാഹ മോചന നിയമോപദേശങ്ങള്‍ക്കായി ‘ഡിവോഴ്‌സ്‌കാര്‍ട്ട്‌’

വിവാഹ മോചനം നേടാനുള്ള നിയമോപദേശങ്ങള്‍ തേടാന്‍ എളുപ്പവഴി.

ഡിവോഴ്‌സ് സംബന്ധമായ എല്ലാ നിയമ വിവരങ്ങളും ഉള്‍കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിവോഴ്‌സ് ആപ്പ് പുറത്തിറങ്ങി.

പ്രമുഖ വിവാഹ മോചന അഭിഭാഷകയും, എഴുത്തുകാരിയുമായ വന്ദന ഷായുടെ നേതൃത്ത്വതിലാണ് ‘ഡിവോഴ്‌സ്‌കാര്‍ട്ട്‌’ എന്ന പേരിലുള്ള ആപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

വൈകാരികമായും സാമ്പത്തികമായും പ്രശ്‌നങ്ങളില്ലാതെ ആപ്പ് എളുപ്പത്തില്‍ ഉപയോഗിക്കാം. വിവാഹ മോചന നിയമോപദേശങ്ങള്‍ മാത്രമെ ഡിവോഴ്‌സ്‌കാര്‍ട്ടിലൂടെ ലഭ്യമാകുകയുള്ളു.

വിവാഹ മോചനത്തില്‍ ഏര്‍പ്പെടണമെന്നോ വിവാഹ ബന്ധം തുടരണമെന്നോ അഭിപ്രായം ആപ്പില്‍നിന്നു ലഭ്യമല്ല. ഐ.ഒ.എസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാകും.

Top