ടെലിവിഷന്‍ താരം ദിവ്യ ഭട്‌നഗര്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ടെലിവിഷന്‍ താരം ദിവ്യ ഭട്‌നഗര്‍ (34) കോവിഡ് ബാധിച്ചു മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നവംബര്‍ 28നാണ് ദിവ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധിതയായിരുന്ന ദിവ്യയുടെ ആരോഗ്യനില ഇതോടെ വഷളാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

പ്രശസ്ത ഹിന്ദി പരമ്പര യേ രിസ്താ ക്യാ കെഹ്ലാത്താ ഹായിലെ ഗുലാബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ദിവ്യ ജനപ്രീതി നേടിയത്. 2009 മുതല്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഉഡാന്‍, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ പരമ്പരകളിലും ദിവ്യ വേഷമിട്ടു. ദിവ്യയുടെ മരണത്തില്‍ ടെലിവിഷന്‍ രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.

Top