ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ട്വീറ്റുകള്‍ മുഴുവന്‍ ദിവ്യ നീക്കം ചെയ്തതോടെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പരന്നത്.
നിലവില്‍ ദിവ്യയുടെ ട്വിറ്റര്‍ പേജില്‍ ഒരു ട്വീറ്റു പോലും ലഭ്യമല്ല. ദിവ്യയുടെ ട്വിറ്റര്‍ പേജ് തെരയുമ്പോള്‍ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ താമസമെടുക്കുന്നുണ്ട്. ഇതാണ് ദിവ്യ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം.
എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് ദിവ്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
ദിവ്യ ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുമെന്നതടക്കമുള്ള വാര്‍ത്തകള്‍ കോണ്‍ഗ്രസ് മാധ്യമവിഭാഗം തള്ളി.