നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദന ദുബായില്‍ വെച്ച് വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായാണ് ദിവ്യയുടെ വിവാഹം കഴിഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്.
തുടര്‍ന്ന് വിശദീകരണവുമായി ദിവ്യയുടെ അമ്മ രഞ്ജിത രംഗത്തെത്തി. ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാതാവ് പറഞ്ഞു. ദിവ്യ വിവാഹത്തിന് തയ്യാറായിട്ടില്ല.
അവള്‍ വിവാഹം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും അത് രഹസ്യമാക്കി വയ്ക്കില്ല. എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും രഞ്ജിത പറഞ്ഞു. അതേസമയം റാഫേലും ദിവ്യയും വേര്‍പിരിഞ്ഞുവെന്നും രഞ്ജിത പറഞ്ഞു.