കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവെച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവെച്ചെന്ന് റിപ്പോര്‍ട്ട്.

നരേന്ദ്ര മോദിയെ പരിഹസിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അവര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തത്. തുടര്‍ന്ന് വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ രംഗത്ത് എത്തിയിരുന്നു.

ബിജെപിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം നടത്താറുള്ള ദിവ്യ സ്പന്ദന സെപ്റ്റംബര്‍ 29 ന് ശേഷം പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ ഇട്ടിരുന്നില്ല. അവരുടെ മൗനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടരുന്നതിനിടയിലാണ് രാജിവെച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ എത്തുന്നത്.

Top