സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ദിവ്യ. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ താരം പുറത്തുവിട്ടത്. ഭര്‍ത്താവ് അരുണ്‍കുമാറിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിവ്യ ഉണ്ണി അരുണ്‍ കുമാറിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുള്ളത്. അതേ പോസ്റ്റ് ഫേസ്ബുക്കിലും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.
വിവാഹത്തിനിടയിലെ മനോഹര ചിത്രങ്ങള്‍ക്കൊപ്പമാണ് താരം ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്. എഞ്ചിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണിലാണ്. ഹൂസ്റ്റണില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ ഇപ്പോള്‍.