ലണ്ടന്‍: ഭാവിയില്‍ എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും നിര്‍ബന്ധിത വാക്‌സിന്‍ എടുക്കില്ലെന്ന് നൊവാക് ജൊകോവിച്ച്. ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോക ഒന്നാംനമ്ബര്‍ ടെന്നീസ് താരം നയം വ്യക്തമാക്കിയത്.
‘വാക്‌സിനെതിരായ പ്രചാരണങ്ങളുടെ ആളല്ല ഞാന്‍. എന്ത് തെരഞ്ഞെടുക്കണം എന്ന വ്യക്തിസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു. വരുംകാലം വിംബിള്‍ഡണും, ഫ്രഞ്ച് ഓപ്പണും നഷ്ടമായാലും വാക്‌സിനെടുക്കില്ല. ശരീരത്തില്‍ എന്ത് കയറ്റണമെന്ന് തീരുമാനിക്കാനുള്ള അവകാശം എന്റേത് മാത്രമാണ്. ഒരു കിരീടവും അതിനെക്കാള്‍ പ്രധാനമല്ല’–ജൊകോവിച്ച് പറഞ്ഞു.