മുംബൈ: വിമത എംഎല്‍എ മാരെ കണാന്‍ ചെന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ തടഞ്ഞ് പൊലീസുകാര്‍. എന്നാല്‍ എത്ര പ്രതിബന്ധങ്ങള്‍ ഉണ്ടായാലും എംഎല്‍എമാരെ കണ്ടേ മടങ്ങു എന്ന നിലപാടിലാണ് ശിവകുമാര്‍. എം എല്‍ എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ശിവകുമാറിനെ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഹോട്ടലിന് സമീപത്തുനിന്ന് മടങ്ങിപോകാന്‍ ശിവകുമാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഒരു കാരണവശാലും ശിവകുമാറിനെ ഹോട്ടലിനുള്ളിലേയ്ക്ക് കടത്തിവിടില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്.
നൂറിലധികം പോലീസുകാരെയാണ് ഹോട്ടലിന് മുന്നില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാര്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ സംഘടിച്ച് മുദ്രാവാക്യം വിളിക്കുന്നുണ്ട്.
ഇപ്പോള്‍ ഹോട്ടലിന് മുന്നില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുന്ന ശിവകുമാര്‍ എംഎല്‍എമാരെ കണ്ടതിന് ശേഷമേ മടങ്ങു എന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ തനിക്കുണ്ട്.
കൈയ്യില്‍ ആയുധങ്ങളോ ഒന്നുമില്ലെന്നും ആരെയും ഭീക്ഷണിപ്പെടുത്താനായി എത്തിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ശിവകുമാര്‍ ബുക്ക് ചെയ്ത മുറി ഹോട്ടല്‍ അധികൃതര്‍ റദ്ദാക്കി. അടിയന്തിര സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.