ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെ അദ്ദേഹം പ്രളയ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ, കോണ്‍ഗ്രസ് ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തന അവലോകനത്തിനും അദ്ദേഹം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ ആയിരിക്കാം രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു.