ബിഹാര്‍: ഡിഎല്‍എഫ് അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന് സിബിഐയുടെ ക്ലീന്‍ചിറ്റ്. മുംബൈയിലെ ബാന്ദ്ര റെയില്‍ ലാന്‍ഡ് ലീസ് പദ്ധതിക്കും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ പദ്ധതിക്കും വേണ്ടി ഡിഎല്‍എഫ് കമ്പനി ലാലുപ്രസാദ് യാദവിനു കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്. കൈക്കൂലിയായി സൗത്ത് ഡല്‍ഹിയില്‍ ഭൂമി നല്‍കിയെന്നായിരുന്നു ആരോപണം.
2018ല്‍ നടന്ന സംഭവത്തില്‍ സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തിയത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ പറയുന്നു. കേസില്‍ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.